The Nicene Creed

A.D. 325-ൽ 318 സഭാ പിതാക്കന്മാർ നിഖ്യായിൽ പങ്കെടുത്ത എക്യുമെനിക്കൽ സിനഡ്‌ സ്ഥിരീകരിച്ച വിശ്വാസമാണ് നിഖ്യാ വിശ്വാസപ്രമാണം. A.D. 381 ൽ കുസ്തന്തിനോപോലിസിലും A.D.431 ൽ എഫേസോസിലും കൂടിയ സുന്നഹദോസുകളിൽ പ്രഖ്യാപിച്ച വിശ്വാസം ഇതിലേക്ക് ചേർന്നു. ഇതെല്ലാം കോർത്തിണക്കി രൂപപ്പെട്ടതാണ് നിലവിലുള്ള വിശ്വാസപ്രമാണം. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, സഭ എന്നിവയിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് വിശ്വാസികൾ പ്രഖ്യാപിക്കുന്നു.സുറിയാനി സഭയുടെ എല്ലാ ശുശ്രുഷകളിലും ഈ വിശ്വാസപ്രമാണം ഉൾക്കൊള്ളിക്കുമ്പോൾ തന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്. എന്നാൽ ഇത്രയേറെ അർത്ഥതലങ്ങൾ ഉള്ള ഈ വിശ്വാസപ്രമാണം ഇന്ന് നമ്മുടെ ഇടയിൽ കേവലം ഒരു പ്രാർത്ഥന എന്നവിധം ചുരുക്കപ്പെട്ടിരിക്കുന്നു. ഈ പ്രാർത്ഥന ദൈർഘ്യമേറിയതാണെങ്കിലും കേവലം നാല് വാചകങ്ങൾ മാത്രമാണുള്ളത്. അതിനാലാവാം ഇന്ന് ഈ പ്രാർത്ഥന ഒറ്റ ശ്വാസത്തിൽ ചൊല്ലി അവസാനിപ്പിക്കുന്നത്😃.ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. വി.വേദപുസ്തകം ഇന്ന് കാണുന്ന രൂപത്തിൽ ക്രോധീകരിക്കുന്നതിനും മുന്നമേ തന്നെ വിശ്വാസപ്രമാണം സഭാ പിതാക്കന്മാർ നമുക്കായി എഴുതുകയുണ്ടായി. വിശ്വാസപ്രമാണത്തിലെ ഓരോ വാക്കുകൾ പോലും അർത്ഥവ്യാപ്തി ഉള്ളതായതിനാൽ അത് മനസ്സിലാക്കി ചൊല്ലുന്നതിന് നമുക്ക് സാധിക്കണം. വിശ്വാസപ്രമാണത്തിന്റെ ബൈബിൾ റഫറൻസ് ചുവടെ ചേർക്കുന്നു.

    വിശ്വാസപ്രമാണം (വ്യാഖ്യാനം)

സർവ്വശക്തിയുള്ള (ലൂക്ക 1:49) പിതാവായി(മത്തായി 5:48)
ആകാശത്തിന്റെയും ഭൂമിയുടേയും കാണപ്പെടുന്നവയും
കാണപ്പെടാത്തവയുമായ സകലത്തിന്റെയും സൃഷ്ടാവായ
(ഉല്പത്തി 1:1-31) സത്യേക ദൈവത്തിൽ (പുറ, 20;2,3)
ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും (യോഹ. 3:16) സർവ ലോകങ്ങൾക്കും മുമ്പ് പിതാവിൽ നിന്നു ജനിച്ചവനും (കൊലോ 1:15,17)(യോഹ.17:5)
പ്രകാശത്തിൽ നിന്നുള്ള പ്രകാശവും (യോഹ. 8:12, 1:5)
സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും (1 യോഹ 5:20)
ജനിച്ചവനും,സൃഷ്ടിയല്ലാത്തവനും (യോഹ. 1:14) സാരാംശ
ത്തിൽ പിതാവിനോട് ഒന്നായിരിക്കുന്നവനും (കൊലൊ. 1:15
ഫിലി. 2:6, 2.കൊരി. 4:4, എബ്രാ. 1:3) തന്നാൽ സകലവും
നിർമ്മിക്കപ്പെട്ടവനും (യോഹ. 1:3, 1.കൊരി.8:6, കൊലൊ, 1:16)
മനുഷ്യരായ ഞങ്ങൾക്കും, ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി (യോഹ. 3:13.
മത്താ.1:21, ലൂക്കോ .2:11, യോഹ.4:42, ഫിലി. 2:6) വിശുദ്ധ റൂഹായാൽ,
ദൈവ മാതാവായ വി. കന്യകമറിയാമിൽ നിന്നും
ശരീരിയായിത്തീർന്ന് മനുഷ്യനായി, (ഏശാ.11:1, ലൂക്കോ 1:35, 43)പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ
ഞങ്ങൾക്കുവേണ്ടി കുരിശിൽ തറയ്ക്കപ്പെട്ട്, കഷ്ടതയനു
ഭവിച്ച്, മരിച്ച്, അടക്കപ്പെട്ട് (മത്താ.27:2,26,38,60, 1 പത്രോസ്.2:24,3:18)
മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് (മത്താ.28:1, 6)
സ്വർഗ്ഗത്തിലേക്കു കരേറി(അപ്പോ.പ്ര.1:11) തന്റെ പിതാവിന്റെ വലതു
ഭാഗത്തിരുന്നവനും
(മർക്കോ 16:19, അ.പ്ര. 1:9, അ.പ്ര. 7:56)
ജീവനുള്ളവരെയും, മരിച്ചുപോയവരെയും വിധിപ്പാൻ
(അ.പ്ര.1:11,10:42, 2തീമൊ. 4:1) തന്റെ വലിയ മഹത്വ ത്തോടെ ഇനിയും വരുവാനിരിക്കുന്നവനും
തന്റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ (ലൂക്കോ 1:33)
യേശുമ്ശിഹായായ ഏക കർത്താവിലും (1, കൊരി. 8:6) ഞങ്ങൾ
വിശ്വസിക്കുന്നു.

സകലത്തേയും ജീവിപ്പിക്കുന്ന കർത്താവും (യോഹ. 6:63,
റോമ. 8:11) പിതാവിൽ നിന്ന് പുറപ്പെട്ട് (യോഹ.14:16,26, 15:26)
പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ട്,
സ്തുതിക്കപ്പെടുന്നവനും (യോഹ.16: 14 ) നിബിയന്മാരും,
ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായ (2 പത്രോ.1:21,
മത്താ.10:20, അ.പ്ര.16:6, 28:26, 27) ജീവനും വിശുദ്ധിയുമുള്ള
ഏകറൂഹായിലും കാതോലികവും ശ്ലൈഹികവുമായ
ഏകവിശുദ്ധ സഭയിലും (മത്താ.16:18) ഞങ്ങൾ വിശ്വസിക്കുന്നു.

പാപമോചനത്തിന് മാമോദീസ (അ. പ്ര 2:38, 22:16,
1 പത്രോ, 3:18 – 22) ഒന്നു മാത്രമേയുള്ളൂ എന്ന്
ഞങ്ങൾ ഏറ്റുപറഞ്ഞ്, മരിച്ചുപോയവരുടെ ഉയിർപ്പിനും,
(1.തെസ്സ. 4:14) വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ
ജീവനുമായി, ഞങ്ങൾ നോക്കി പാർക്കുന്നു. (2 തിമൊ. 4:8)
ആമ്മീൻ.