ഒത്തു തിരിച്ചവർ കപ്പൽകേറി
മലനാട് നോക്കി പുറപ്പെട്ടാറെ
കൊടുങ്ങല്ലൂരങ്ങീതെ വന്നിറങ്ങി
കൊച്ചീലാഴി മുഖം കണ്ടവാറെ
ഈരെഴു നാലു വെടിയുംവച്ചു
വെടിവച്ചു ഗോപുരം കേറുന്നപ്പോൾ
ശിപ്പായിമാരവർ വിളികൊള്ളുന്നു
ബന്ധുക്കളൊക്കെ തളരുന്നയ്യോ
പള്ളിതണ്ടിന്മേൽ കൊടിയും കുത്തി
തണ്ടിനുമീതെയാരാജ വർമ്മൻ
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നന്നും കൂടെയുണ്ട്
ഉറഹാ മോർ യൌസേഫെഴുന്നെള്ളുന്നു
കത്തങ്ങൾ നാലരരികെയുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ശിപ്പായിമാരവർ അരികെയുണ്ട്
തൊമ്മൻ കിനാനവൻ കൂടെയുണ്ട്
വന്നു കടലാസ് വാങ്ങിക്കൊണ്ട്
കാലത്തു നിങ്ങളവിടെചെന്ന്
കൈക്കുപിടിച്ച് കരയിറക്കി
കനകം പൊതിഞ്ഞോരു പള്ളിത്തണ്ട്
തണ്ടുകരേറിയിരുന്നുകൊണ്ട്
ഘോഷത്തോടെ ചെന്നു കോട്ടപുക്ക്
കോട്ടയിൽ മന്നൻ പെരുമാൾതാനും