മാറാനീശോ പദവിയിലെ മണർക്കോലപ്പുതുമകാണ്മാൻ
കൂറാനാ ബന്ധുക്കളും ഗുണമുടയ അറിവുള്ളോരും
അപ്പനൊടു അമ്മാവന്മാരയലാരും ബന്ധുക്കളും
തേറാനധനത്തെയൊത്തു വേഗമോടെ തൻപിതാക്കൾ
മാറാനെ മുൻനിർത്തി മാർഗ്ഗമാനനാൾ കുറിച്ചു
നാൾ കുറിച്ച ദിവസമതിൽ മുഴക്കപ്പൂശി ഭംഗിയോടെ
നിറത്തോടത്തങ്ങിരിക്കുന്നേരം പാടിക്കളിക്കും ബാലകർക്കും
കോൽവിളക്കും പാവാടയും അന്തംചാർത്തി നീരുമാടി
നിന്നവർ കുരവിയിട്ടു നെല്ലുമിട്ടു നിറവുവന്നു
തകിൽനാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി
ഇടിയലറും വരവു കണ്ടാൽ പുലരും മുമ്പേ പള്ളിയ്ക്കകം
ഉൺമയിലിരുന്ന പെണ്ണിനെ ഒളിവിൽ വെച്ചു വെളിവതാക്കി
മങ്കയേനെ കൊണ്ടുചെന്നു മണവാളനരികെയിരുത്തി
ബുദ്ധിയൊത്ത കത്തങ്ങളും ബോധമുള്ള ശെമ്മാശന്മാരും
മന്ത്രകോടി മടിയിലിട്ടു മാർഗ്ഗമായ വചനെ ചൊല്ലി
വചനം ചൊല്ലിതൊട്ടതാലി മാർഗ്ഗമായി കെട്ടിനാലെ
കാലാലെ വേഗമോടി കനകമൊത്തങ്ങകമ്പടിയും
വായാലെ മൊഴികൾ ചൊല്ലി പലതരത്തിൽ ബാലകർക്ക്
തുകിൽ നാദം കൊമ്പുവിളി മറ്റുമുള്ള ഘോഷമായി
ഇടിയലറും വരവുകണ്ടാൽ ഇരുളും മുമ്പെ പന്തൽക്കകം
നെല്ലും നീരും വിളക്കുമായി അമ്മായിവന്നങ്ങെതിരേറ്റു
ബാലകരെകൊണ്ടു ചെന്നു മണർക്കോലം പൂക്കവാറെ