Sunday of the departed Faithful (ആനീദെ ഞായർ)

ആനീദെ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ ഓർക്കുന്നതിനായി വാങ്ങിപ്പോയ വിശ്വാസികളുടെ പേരുകൾ താഴെ ചേർക്കുക

← Back

Thank you for your response. ✨

പെങ്കീസായുടെ പ്രുമിയോൻ സെദറ

വിശ്വാസികളായ സകല മരിച്ചുപോയവരുടേയും ഓർമ്മ

സന്ധ്യ.

സ്‌ലൂസോ.

പട്ടക്കാരൻ:- പിതാവിനും പുത്രനും വി: റൂഹായ്ക്കും

പ്രതിവാക്യം:- ബലഹീനന്മാരും…..

ഞങ്ങളുടെ ജീവൻ്റെ ശരണവും ആത്മാക്കളുടെ രക്ഷകനുമായ മിശിഹാതമ്പുരാനെ! സത്യവിശ്വാസത്തോടെ മുമ്പുകൂട്ടി യാത്രപുറപ്പെട്ടു നിന്റെയടുക്കൽ വന്നുചേർന്ന ഞങ്ങളുടെ മാതാപിതാക്കന്മാരുടേയും സഹോദരീ സഹോദരന്മാരുടേയും ഗുരുക്കന്മാരുടേയും വിശ്വാസികളായ എല്ലാ മരിച്ചുപോയവരുടേയും ആത്മാക്കൾ ക്കായി നാശകരമായ അന്ധകാരക്കുഴികളിലും, മരിച്ചു പോകുന്നവരെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാതാളക്കുണ്ടിലെ ആഴത്തിലും, നിന്റെ പ്രകാശവും കൃപാകാന്തിയും ഉദിപ്പിക്കേണമെ കണ്ണുകൊണ്ടു കണ്ടിട്ടില്ലാത്തതും ചെവികൊണ്ടു കേട്ടിട്ടില്ലാത്തതുമായ മോഹനീയ ഭാഗ്യത്തിന് അവരെ യോഗ്യരാക്കേണമെ. ഭാഗ്യപൂർണ്ണവും അനശ്വ രാനന്ദമുള്ളതുമായ പറുദീസായിൽ അവർ വസിക്കേണമെ അവർ നിന്റെ വലത്തുഭാഗത്തു ഹാജരായി നിൻ്റെ കർത്തൃത്വത്തിനു എന്നും സ്തുതിയും സ്തോത്രവും സമർപ്പിക്കുമാറാകേണമെ. ഹോശോ….

പ്രുമിയോൻ

പട്ടക്കാരൻ:- നാമെല്ലാവരും പ്രാർത്ഥിച്ചു…..

പ്രതിവാക്യം:- അനുഗ്രഹിക്കുന്നവനായ കർത്താവേ…….

പട്ടക്കാരൻ:- സ്തു‌തിയും സ്തോത്രവും…..

തന്റെ ശ്രേഷ്ഠമായ ഉദയത്തിൽ ലോകങ്ങളെ പരിഭ്രമിപ്പിക്കുകയും തന്റെ മഹത്വപ്രത്യക്ഷതയിൽ മാലാഖമാരെ അതിശയിപ്പിക്കുകയും ചെയ്യുന്ന നീതിയുടെ സുര്യനും, തൻ്റെ കിരണശോഭയാൽ ശവക്കല്ലറകളിലുള്ളവരെ സന്ദർശിക്കുകയും തന്റെ യോഗ്യദീപ് തിയാൽ ഇരുണ്ടവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന സാക്ഷാൽ പ്രകാശവും, തന്റെ പ്രബല ശബ്ദ്‌ദത്താൽ മരിച്ചു പോയവരെ ഉയർപ്പിക്കുകയും തന്റെറെ തിരുഹിത നിയോഗത്താൽ നിദ്രപ്രാപിച്ചവരെ ഉണർത്തുകയും ചെയ്യുന്ന ജീവനുള്ളവനും ജീവൻനൽകുന്നവനുമായ കർത്താവിനു സ്‌തുതി. തനിക്കു…..ബ്കുല്ഹുൻ

സെദറാ

സകലത്തിന്റെയും നിർമ്മാതാവും പരിപാലകനും സർവ്വാധി പതിയുമായിരിക്കുന്ന ദൈവംതമ്പുരാനെ! നീ ജീവനും സത്യവും പുനരുത്ഥാനവുമാകുന്നു. നിൻ്റെ ജ്ഞാനത്താലും നിയോഗത്താലും സർവസൃഷ്ടിയുടെ ഉത്ഭവവും നിലനിൽപ്പും സംരക്ഷയും ഉണ്ടാകുന്നു. നിനക്കിഷ്ടമുള്ളതെല്ലാം അനന്തമായി സ്ഥിതിചെയ്യുന്നു. നീ ആജ്ഞാപിക്കുമ്പോൾ സൃഷ്‌ടിയിൽ അഴിവും നാശവുമുണ്ടാകുന്നു. വീണവർക്ക് സുകൃതനിലയും നാശമില്ലാത്ത ജീവനും നല്ല വാഗ്ദത്തങ്ങളും നീ നൽകുന്നു. നീ പ്രധാന നന്മകളുടെ നിത്യ ഉറവയാകുന്നു. കരുണയുടേയും ദയയുടേയും സമുദ്രമെ! ഞങ്ങളുടെ മാതാപിതാക്കന്മാർക്കും സഹോദരീസഹോദരന്മാർക്കും ഗുരുഭൂ തന്മാർക്കും വിശ്വാസികളായ എല്ലാ പരേതർക്കും വേണ്ടി ഈ സമയം നിന്നോടു മാത്രം ഞങ്ങൾ അപേക്ഷിക്കുന്നു. ആദ്യമനു ഷ്യന്റെ വീഴ്‌ച നിമിത്തം, ഞങ്ങൾക്കെതിരായി നീതിയോടെ നീ നിശ്ചയിച്ച മരണത്തീർപ്പുമൂലം സത്യവിശ്വാസത്തോടെ ഞങ്ങളിൽ നിന്നും മുൻകൂട്ടി യാത്ര പുറപ്പെട്ടുപോന്നവരുടെ ആത്മാക്കളെ നിൻ്റെ ദയയും കരുണയും മൂലം സന്തോഷത്തോടെ കൈക്കൊള്ളേണമെ. നിന്റെ സ്വർഗ്ഗീയമാലാഖമാരുടെ എതിരേല്‌പാൽ ആത്മീയാനന്ദത്തിലും, ദൈവീക ക്രമത്തിലും അവർക്കു സന്തോഷമുണ്ടാകേണമെ. മനുഷ്യകുലത്തിൻ്റെ നാശത്തിനാഗ്രഹിച്ചിരിക്കുന്ന പ്രതി കുലാത്മാക്കളിൽ നിന്ന് അവരെ രക്ഷിക്കേണമെ. സ്വർഗ്ഗീയ ഭവനങ്ങളിൽ അവരെ ചേർക്കേണമെ. നിൻ്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിൽ അവരെ ആക്കേണമെ. നിൻ വിശുദ്ധന്മാരുടെ കൂട്ടത്തിൽ അവരെ കുട്ടേണമെ. ഭക്തശ്രേഷ്ഠന്മാരോടൊന്നിച്ചു അവരെ ഗണിക്കേണമെ. നിന്റെ സ്വർഗ്ഗീയമണവറയിലേക്കു അവരെ പ്രവേശിപ്പിക്കേണമെ. നിൻ്റെ ദിവ്യമുഖകാന്തിയുടെ നേരെ അവരെ നിർത്തേണമെ. അബ്രാഹാമ്യ മടിയിലും തിരുവിഷ്ട്‌ടാനുവർത്തികളായ നീതിമാന്മാരുടെ വിശ്രമസ്ഥലത്തും സങ്കടകരവും ദുഃഖകരവുമായ കുഴിയിൽ നിന്ന് അവരെ കരേറ്റേണമെ. സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിൽ ജീവന്റെ പുസ്‌തകത്തിൽ അവരുടെ പേരുകൾ എഴു തേണമെ. സ്വർഗ്ഗത്തിൽ നിന്നു വീണ്ടും നീ എഴുന്നെള്ളുന്ന വലിയ ദിവസം സകല ആധിപത്യങ്ങളും, വാഴ്‌ചകളും അധികാരങ്ങളും, ഘടന കളും ഭരണങ്ങളും പ്രഭുത്വങ്ങളും ഇല്ലാതാകും കാഹളനാദം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തും; ഭൂതലത്തിന്റെ അടി സ്ഥാനം ഇളകും. അത്ഭുതപരമായ പുനരുത്ഥാനമുണ്ടാകും ദയാലുവും കരുണാസമ്പന്നനുമായ ദൈവമെ! ഞെട്ടിവിറയ്ക്കത്തക്ക ആ ഭയങ്കരനാഴികയിൽ നിൻ്റെ ദാസന്മാരെയും ദാസികളെയും ഓർക്കേണമേ. അവരെ വിളിച്ചുണർത്തി നിൻ്റെ വലത്തുഭാഗത്ത് നിർത്തേണമെ. ഞങ്ങളുടേയും അവരുടേയും പാപങ്ങളേയും കുറ്റ ങ്ങളേയും തെറ്റുകളേയും ക്ഷമിച്ചു മായിച്ചുകളയേണമെ. അവരുടെ ശരീരങ്ങളേയും ആത്‌മാക്കളേയും നിൻ്റെ ദിവ്യമഹിമ കൊണ്ടു നിറയ് ക്കേണമെ. അനശ്വരജീവിതത്തിനും പറുദീസായിലെ ആനന്ദത്തിനും അവരെ അർഹരാക്കേണമെ. നിൻ്റെ കാന്തികൊണ്ടു ശോഭിച്ചിരി ക്കുന്ന കൂടാരങ്ങളിൽ അവർ ആനന്ദിക്കുമാറാകേണമെ. നീ ദയാലുവും കാരുണ്യവാനുമാകകൊണ്ടു നിനക്കും വന്ദ്യനും ഭാഗ്യവാനുമായ നിന്റെ പിതാവിനും വി. റുഹായ്ക്കും സ്‌തുതിയും ബഹുമാനവും ആധിപത്യവും എന്നും യോഗ്യമായിരിക്കുന്നു. ഹോശോ….

എത്രൊ

കാരുണ്യവാനായ കർത്താവേ! ഇഹത്തിൽ നിന്നും അനശ്വരതു റമുഖത്തേക്ക് കടന്നിരിക്കുന്ന വിശ്വാസികളായ മരിച്ചുപോയവരുടെ എല്ലാ ആത്മാക്കളേയും, പ്രത്യേകാൽ ഇന്നു നിൻ്റെ സന്നിധിയിൽ ഞങ്ങൾ ഓർക്കുന്നവരേയും, ഇപ്പോൾ ഞങ്ങൾ സമർപ്പിക്കുന്ന ധൂപത്തെപ്രതി നിൻ്റെ കരുണയാൽ ആശ്വസിപ്പിച്ചു, നന്നായി സന്ദർ ശിക്കേണമെ. അവരെ ജീവൻ്റെ തുറമുഖത്തും പ്രകാശമണവറയിലും പുണ്യവാന്മാർ സന്തോഷിക്കുകയും, സിദ്ധന്മാർ ആനന്ദിക്കുകയും, നീതിമാന്മാർ ആമോദിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലും വിശ്രമിപ്പിക്കേണമെ. അവരോടൊന്നിച്ച് ഞങ്ങൾ, ഞങ്ങളുടെ കർത്താവും ദൈവവുമാകുന്ന നിനക്ക് സ്‌തുതിയും സ്തോത്രവും സദാ സമർ പ്പിക്കും. ഹോശൊ……

രാത്രി 1-ാം കൗമാ

പ്രുമിയോൻ

പട്ടക്കാരൻ:- നാമെല്ലാവരും പ്രാർത്ഥിച്ചു…..

പ്രതിവാക്യം:- അനുഗ്രഹിക്കുന്നവനായ കർത്താവേ….

പട്ടക്കാരൻ:- സ്തു‌തിയും സ്തോത്രവും…..

കാലങ്ങളെ ക്രമീകരിക്കുന്നവനും മൂലപദാർത്ഥങ്ങളെ പ്രശോ ഭിപ്പിക്കുന്നവനും, മരിച്ചുപോയവരെ ഉയിർപ്പിക്കുകയും ശവക്കുഴി യിലുള്ളവരെ എഴുനേല്‌പിക്കുകയും ചെയ്യുന്നവനും ജീവനുള്ളവരു ടേയും മരിച്ചുപോയവരുടേയും ന്യായാധിപനും നമ്മുടെ രാജകീ യസ്വരൂപത്തെ കല്‌പിച്ചു സൃഷ്‌ടിക്കുകയും, കല്‌പനലംഘനംമു ലം അതിനെ ശിക്ഷിച്ച് മരണത്തിനിടയാക്കുകയും ചെയ്തവനും, അല്പനേരംകൊണ്ട് അതിനിമിഷത്തിൽ ശവകുടീരത്തിലുള്ളവരെ എഴുന്നേല്പ്പിച്ചു. എല്ലാവരേയും ഭയങ്കരമാംവണ്ണം ശേഖരിക്കുകയും എല്ലാ ഗോത്രങ്ങളേയും സത്യമായും നീതിയായും ന്യായം വിധി ക്കുകയും ചെയ്യുന്നവനുമായ കർത്താവിനു സ്‌തുതി. തനിക്കു……. ബ്‌കുല്ഹുൻ.

സെദറാ

രണ്ടുലോകങ്ങളുടേയും കർത്താവേ! കരുണാസമുദ്രമേ! വറ്റാത്ത ഉറവയെ! നിനക്ക് സ്‌തുതി നിനക്ക് സ്തോത്രം. ശരീരങ്ങളെ പുതു ക്കുന്നവനും, ആത്മാക്കളെ പ്രകാശിപ്പിക്കുന്നവനും, യഥാർത്ഥ ജീവനും സന്തോഷപൂർണ്ണമായ പുനരുത്ഥാനവുമേ! നിൻ്റെ മഹത്വ പ്രത്യക്ഷതയ്ക്ക് ശരീരങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു. നിൻ്റെ വരവി നായി ആത്മാക്കൾ നോക്കിപ്പാർക്കുന്നു. നിൻ്റെ കല്‌പനയാൽ മരി ച്ചുപോയവരെ നീ ഉയിർപ്പിക്കും. നിൻ്റെ ജ്ഞാനത്താൽ സന്ധി ബന്ധങ്ങളെ നീ സ്ഥാപിക്കും. സാമർത്ഥ്യമായി ആകൃതികളെ നീ പുതുതാക്കും; ആത്മാക്കളെ അവയുടെ ദേഹങ്ങളിൽ നീ തിരിച്ചാക്കും, ജീവൻ അതിൻ്റെ ദേഹത്തിൽ കടത്തുകയും ചെയ്യും. നിന്റെ ഭക്തന്മാർക്ക് നിന്റെ്റെ വാഗ്‌ദത്തങ്ങളെ നിറവേറ്റും; നിൻ്റെ ആരാധകരി ൽ നിന്റെ പ്രതിജ്ഞകളെ നീ സഫലമാക്കും. മനുഷ്യരോടു പ്രീ തിയുള്ളവനെ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. പുനരുത്ഥാന ദിവസം വന്നുചേരുകയും പരിശോധന നാൾ അടുക്കുകയും ചെയ്യു മ്പോൾ ആകാശഭാഗങ്ങൾക്ക് കീഴിൽ നീ ഉദിക്കും. പ്രാബല്യത്തോടെ ഭൂമിയിൽ നീ വെളിപ്പെടും. നിൻ്റെ നിയോഗം പാതാളാധീനതയിൽ നിന്നും മരിച്ചുപോയവരെ തിരിച്ചെടുക്കും. ശവക്കുഴിയിലുള്ളവരെ മരണാധികാരത്തിൽ നിന്നും നിൻ്റെ ശബ്ദം പുറത്തുകൊണ്ടു വരും, നിന്റെ അധികാരം, നശ്വരഭൂമിയിൽ നിന്നും ഏല്‌പിക്കപ്പെട്ടി രുന്ന എല്ലാ ഭാരത്തേയും തിരിച്ചുവാങ്ങുന്നു; ആത്മശരീരങ്ങളെ പരിപൂർണ്ണവും ശ്രേഷ്ഠവുമായ വിധത്തിൽ നീ ഒന്നിച്ച് ചേർക്കും. അപ്പോൾ പൂർണ്ണന്മാരെ അവരുടെ ക്ലേശത്തിനും യോഗ്യമായ മഹി മയും അവരുടെ വേലയ്‌ക്കൊത്ത പ്രഭയും നീ ധരിപ്പിക്കും. ഓരോ രുവന്റെ പ്രവൃത്തികൾ അവനവൻ്റെ ദൃഷ്‌ടിയിലും, നടപടി മുഖത്തും നീ രേഖപ്പെടുത്തും. ഓരോരുവനും അവനവൻ്റെ സ്വന്ത മാലിന്യ ങ്ങളെയും നിഗൂഢചിന്തകളെയും നീ വെളിപ്പെടുത്തും. ദുഷ്ടന്മാരെ അവരുടെ മനഃസാക്ഷിതന്നെ വിധിക്കും. അധർമ്മികളുടെ ചിന്തകൾ അവരോടും പ്രതിവാദിക്കും. കുറ്റക്കാരുടെ വഷളത്തം അവരെ ശാസിക്കും. മലിനന്മാരെ അവരുടെ കുറ്റം കുറ്റപ്പെടുത്തുകയും അവരുടെ പാപം ലജ്ജിപ്പിക്കുകയും ചെയ്യും. അപ്പോൾ അവരുടെ ദുഷ്ടത അവരെ പീഡിപ്പിക്കുകയും അധർമ്മം അവർക്കെതിരായി തിരിയുകയും ദുഷ്ടഷ്‌ടതകൾ അവരെ മൗനരാക്കുകയും ചെയ്യും. കാരു ണ്യവാനും ദയാപൂർണ്ണനുമായ ദൈവമെ! ഇവയെല്ലാം ശരിയായി സംഭവിക്കുമ്പോൾ നിൻ്റെ ആരാധകരോടുകൂടി അവരുടെ പാപങ്ങളും ജീവിക്കരുതെ. അവരുടെ കുറ്റങ്ങളെയും എഴുന്നേല്‌പിക്കരുതെ. നാഥാ! അവരുടെ ദൃഷ്‌ടിയിൽ അവരുടെ മാലിന്യം പതിയരുതെ. അവരിൽ അവരുടെ കുറ്റങ്ങൾ ഉണ്ടായിരിക്കരുതെ, അവരുടെ പ്രത്യാശ അവർക്ക് നാണത്തിനും, അവരുടെ ആശാബന്ധം അവർക്ക് നിരാശയ്ക്കും ഇടയാകരുതെ. പിന്നെയോ കർത്താവേ! പരിശുദ്ധ സഭാമക്കൾക്കെല്ലാം മഹത്തരമായ പുനരുത്ഥാനത്തിനും പ്രസന്നതയോടെ നിൻ്റെ വലത്തുഭാഗത്തുള്ള നിലയ്ക്കും യോഗ്യത നല്കേണമെ. അവർക്ക് മാലാഖമാരുടെ സാദൃശ്യവും ദൈവീകയോ ഗ്യതയും, സ്വർഗ്ഗീയ മഹിമയും, അഗ്‌നിമയമായ കാന്തിയും ആത്മവി ലാസവും, കെടാത്ത ദീപ്‌തിയും, അവർണ്ണനീയമായ ശോഭയും കൊടുക്കേണമെ. സന്തോഷകരമായ നിൻ്റെ ശബ്ദം അവരെ കേൾ പ്പിക്കേണമേ. ആനന്ദകരമായ നിൻ്റെ സൗമ്യത അവർക്ക് കാണി ക്കേണമെ. നല്ലയവകാശം ദയവായി അവർക്ക് കൊടുക്കേണമെ. നിന്റെ മോക്ഷത്തിൽ അവരെ സ്വീകരിക്കേണമെ; നിൻ്റെ മണവറയിൽ അവരെ പ്രവേശിപ്പിക്കേണമേ. നിൻ്റെ പ്രസന്ന മുഖദർശനത്താൽ അവരെ സന്തോഷിപ്പിക്കേണമെ. സുന്ദരമായ നിൻ്റെ ദിവ്യദർ ശനത്തിന് അവരെ പ്രാപ്‌തരാക്കണമെ. കർത്താവെ! നിന്റെ കല്യാ ണത്തിനു ക്ഷണിക്കപ്പെട്ട ജാതികളിൽ നിന്നും, നിൻ്റെ മണവറി യിൽ പ്രവേശിക്കുന്ന അതിഥികളിൽ നിന്നും, നിൻ്റെ പ്രകാശത്തിൽ സന്തോഷിക്കുന്ന വിരുന്നുകാരിൽ നിന്നും നിൻ്റെ മോക്ഷത്തിൽ മോദിക്കുന്ന തോഴന്മാരിൽ നിന്നും, നിനക്കും നിൻ്റെ പിതാവിനും വി: റൂഹായ്ക്കും എന്നും സ്‌തുതിയും ആദരവും ആരാധനയും ഉയരുമാറാകേണമെ. ഹോശോ……

എത്രൊ

മാധുര്യം നിറഞ്ഞ തൻ്റെ പരിമളധൂപത്താൽ പാതാളത്തിൽ ഇറങ്ങി, ഉയിരും ഉയർപ്പും ധൂപിക്കുകയും തൻ്റെ ദൈവത്വത്തിന്റെ സൗരഭ്യവാസനയാൽ ഘാതകനായ മൃത്യുവിനെ വധിക്കുകയും അവന്റെ ഭണ്ഡാരത്തെ കൊള്ളചെയ്‌ത്, തൻ്റെ പുനരുത്ഥാനത്താൽ പാതാളത്തിലെ നിദ്രിതരെ പുറത്തുകടത്തുകയും ഉയിർപ്പിന്റെ പ്രത്യാശയിൽ അവരെ ആനന്ദിപ്പിക്കുകയും ചെയ ജീവനു ള്ളവനും, ജീവനും ഉയിർപ്പും നൽകുന്നവനുമായ കർത്താവേ! വി ശ്വാസികളായ ഞങ്ങളുടെ ആത്മാക്കൾ പ്രകാശിതഭവനങ്ങളിൽ വി ശ്രമിക്കുകയും, അവരുടെ ജീവൻ നിൻ്റെ മഹത്വപ്രദേശത്തു എന്നും ആനന്ദിക്കുകയും ചെയ്യുമാറാകേണമെ. ഹോശൊ…..

രാത്രി 2-ാം കൗമ്മാ

പ്രുമിയോൻ

പട്ടക്കാരൻ :- നാമെല്ലാവരും പ്രാർത്ഥിച്ചു..

പ്രതിവാക്യം :- അനുഗ്രഹിക്കുന്നവനായ കർത്താവേ….

പട്ടക്കാരൻ :- സ്തു‌തിയും സ്തോത്രവും..

ലോകത്തിന്റെ ആകൃതിയെ വ്യത്യാസപ്പെടുത്തുവാൻ കാലാ ന്ത്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാനിരിക്കുന്ന വന്ദ്യ വചനവും, തന്റെ ആത്മാവിനെ അയച്ച് ആദിമുതലുള്ള മരിച്ചുപോയവരെ വീണ്ടും സൃഷ്ട‌ിക്കുകയും ഭൂമുഖത്തെ പുതുക്കുകയും, യുഗാരംഭം മുതലെ ശ്മശാനസ്ഥിതരായിരിക്കുന്നവരെ ഉയിർപ്പിക്കുകയും ചെയ്യാനിരിക്കുന്ന സ്രഷ്‌ടാവും, കബറടക്കപ്പെട്ടവരെ തന്റെ നിർദ്ദേ ശത്താൽ പാതാളത്തിൽ നിന്നും വീണ്ടെടുക്കുകയും മരണത്തിന്റെ അധികാരത്തിൽ നിന്നും പുറത്തു കടത്തുകയും ചെയ്യുന്ന പ്രബലനുമായ കർത്താവിനു സ്‌തുതി. തനിക്ക്…… ബ്‌കുല്ഹുൻ……

സെദറാ

കാരുണ്യവാനായ ദൈവം തമ്പുരാനേ! നിൻ്റെ ദൈവത്വത്തോട് ഞങ്ങൾ പ്രാർത്ഥിച്ച് അപേക്ഷിക്കുന്നു. നിൻ്റെ അനാദ്യന്ത കരു ണയാൽ, ഇന്നു ഞങ്ങൾ അവരുടെ ഓർമ്മ നടത്തുന്ന നിൻ്റെ ദാ സീദാസന്മാരുടേയും, സത്യവിശ്വാസത്തിൽ നിൻ്റെ പ്രത്യാശയോടെ നിദ്രപ്രാപിച്ച വിശ്വാസികളായ എല്ലാ മരിച്ചു പോയവരുടേയും ആത്മാക്കളോട് കരുണ ചെയ്‌തു അവരെ നീതീകരിക്കേണമെ. ദുഷ്ട ദൂതന്മാരിൽ നിന്നും അവരെ രക്ഷിക്കേണമെ. മേലുള്ള ഊർ ശ്ശേമിലേക്ക് അവരെ രക്ഷിക്കേണമെ. മേലുള്ള ഊർശ്ലേമിലേക്കു അവരെ അടുപ്പിക്കേണമെ. അവർക്കു വേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷകളെ സ്വീകരിക്കേണമെ. അത്യുന്നതമായ നിന്റെ സ്വർ ഗ്ഗീയബലിപീഠത്തിൽ അവരുടെ ഓർമ്മയെ മഹത്വീകരിക്കേണമെ. നിന്റെ ജീവന്റെ പുസ്‌തകത്തിൽ അവരുടെ പേരുകളെ എഴുതേ ണമെ. അവരുടെ ശവകുടീരങ്ങളിൽ നിൻ്റെ സൃഷ്‌ടി പതിയേണമെ. പാതാളക്കുഴിയിൽ പൂണ്ടു കിടക്കുന്നവർക്ക് ആശ്വാസം കൊടുക്കേണമെ. ഇപ്പോഴും, നാഥാ! സ്നേഹാതിരേകത്താൽ നിൻ്റെ ആരാധകരെ കരുണയോടെ കടാക്ഷിക്കേണമെ. അവരിൽ, ആശ്വാ സവും കരുണയും സന്തോഷവും ശാന്തിയും ഒഴുക്കേണമെ അവരുടെ അസ്ഥികളിൽ നിൻ്റെ കരുണയാകുന്ന പനിമഞ്ഞിനെ തളിക്കേണമേ. ഉയിർപ്പിൻ്റെ ആശ്വാസം കൊണ്ട് അവരെ നിറ‌യ്ക്കേ ണമെ. ജീവന്റെ പ്രത്യാശയാൽ അവരെ ധൈര്യപ്പെടുത്തേണമെ. പാപമോചനത്താൽ അവരെ സന്തോഷിപ്പിക്കേണമെ. നിന്റെ മഹത്വ ത്തിൻ സത്യത്തിൽ അവരെ സ്ഥിരീകരിക്കേണമെ. ഭാഗ്യമേറിയ ഭവനങ്ങളിലേക്കു അവരെ സ്ഥിരീകരിക്കേണമെ. കർത്താവെ! പുനരുത്ഥാനത്തിൻ്റെ മഹാദിവസമായ കാലാന്ത്യത്തിൽ ക്രൂബേന്മാ രുടെ പുകഴ്ച്‌ചകളോടും സ്രോപ്പേന്മാരുടെ പാട്ടുകളോടും ആഘോ ഷമായി നീ എഴുന്നെള്ളും; വിശ്വാസികളുടെ അഭിമാനത്തിനും നിന്നെ കുരിശിച്ചവരുടെ ലജ്ജയ്ക്കുമായി നിൻ്റെ കുരിശിന്റെ സജീ വലക്ഷ്യം അതിമഹത്വത്തിൽ തെളിവായി കാണപ്പെടും. അന്നു കർ ത്താവെ! നിന്റെ ആരാധകരെ അവരുടെ വീഴ്‌ച നിമിത്തം ലജ്ജിപ്പിക്കരുതേ. നിൻ്റെ തിരുശരീരവും തിരുരക്തവും പ്രാപിച്ചവരെ നരകത്തിനും ദണ്ഡനങ്ങൾക്കും വിട്ടുകൊടുക്കരുതെ. ജാതികളുടെ ഇടയിൽ നിന്റെ നിന്ദയെ വഹിച്ചവരെ അന്നു ലജ്ജിപ്പിക്കരുതേ. നിന്റെ മുദ്ര പ്രാപിച്ചിരിക്കുന്നവർക്ക നീ മാദ്ധ്യസ്ഥം വഹിക്കേണമെ. നിന്റെ കുരിശടയാളം പ്രാപിച്ചവരെ സഹായിക്കേണമെ. നിന്നെ സ്തുതിച്ചവരെ നിൻ്റെ ശാന്തകരമായ തുറമുഖത്ത് ചേരുമാറാ കണമെ, നിന്റെ പ്രകാശമണവറയിൽ അവരെ അലങ്കരിക്കേ ണമെ. നിന്റെ പരിശുദ്ധ സഭയുടെ മക്കളായ നിൻ്റെ ദാസന്മാരയും ദാസി കളേയും ആശ്വസിപ്പിക്കേണമെ. ഇവിടെനിന്നുള്ള പുറപ്പാടിനു കൊള്ളാവുന്ന പരിപാവന ജീവിതം പ്രാപിപ്പാൻ ഞങ്ങളെ പ്രാപ് തരാക്കേണമെ. നാഥാ! അലച്ചുകൊണ്ടിരിക്കുന്ന തിരമാലകളുടെ ഇടയിൽ നിന്നു ശാന്ത തുറമുഖത്തേക്ക് ഞങ്ങളുടെ ആയുസ്സാകുന്ന കപ്പലിനു നീ തന്നെ മാലുമിയായിരിക്കേണമെ. ഞങ്ങളെല്ലാവരും ഏക ആത്മീയ കുട്ടമായി നിന്നു, നല്ല മക്കളെ! നിങ്ങൾ വന്നു സ്വർ ഗ്ഗരാജ്യം അവകാശിപ്പിൻ എന്നു നീ അരുളിച്ചെയ്യുന്ന ഭാഗ്യകരമായ ശബ്ദം കേൾപ്പാൻ യോഗ്യരാകേണമെ. ആദിമുതൽ നിൻന്റെ ഇഷ്ടരായിരുന്ന എല്ലാ പരിശുദ്ധന്മാരോടു വി: റൂഹായ്ക്കും സതി യും സ്തോത്രവും എന്നും സമർപ്പിക്കും…… ഹോശോ…….

എത്രൊ

ദൈവം തമ്പുരാനെ! നിൻ്റെ സന്നിധിയിൽ ഞങ്ങൾ സമർപ്പിച്ച ഈ പരിമളധൂപം മൂലം ഞങ്ങളുടെ മാതാപിതാക്കന്മാരുടെയും, സഹോദരീസഹോദരന്മാരുടെയും ഗുരുക്കന്മാരുടെയും വിശ്വാസി കളായ എല്ലാ മരിച്ചുപോയവരുടേയും പാപങ്ങളേയും കുറ്റങ്ങളേയും തെറ്റുകളേയും നിൻ്റെ കരുണയാൽ മോചിച്ചു നീതീകരിക്കേണമെ. അവരെ കണിശമായി ശിക്ഷിപ്പാൻ നീ എഴുന്നെള്ളരുതെ. നിന്റെ സന്നിധിയിൽ യാതൊരുത്തനും നിഷ്‌കളങ്കനും നീതിമാനുമില്ലല്ലോ. അതിനാൽ അവർണ്ണനീയമായ നിൻ്റെ സ്നേഹം മൂലം അവരോടു ദയ ചെയ്യേണമെ, നാശമില്ലാത്ത ജീവിതത്തിനും മോഹനീയ ഭാഗ്യാ നന്ദങ്ങൾക്കും അവരെ യോഗ്യരാക്കേണമേ. ഞങ്ങളുടെ കർത്താവെ! ദൈവമെ! നിന്റെ പ്രത്യക്ഷതയുടെ നാളിൽ നിൻ്റെ കൃപ ഞങ്ങളെല്ലാ വരിലും ഉദിപ്പിക്കേണമേ. മോറൻ വാലോഹാൻ…….

പ്രഭാതം സ്‌ലൂസോ

പട്ടക്കാരൻ :- പിതാവിനും പുത്രനും വി.റൂഹായ്ക്കും സ്തു‌തി. പ്രതിവാക്യം :- ബഹീനന്മാരും പാപികളുമായ…….

ജീവനുള്ളവരുടെയും മരിച്ചുപോയവരുടെയും കർത്താവും ജീവന്റെയും മരണത്തിൻ്റെയും നാഥനും വിശ്വാസികളായ എല്ലാ മരിച്ചവർക്കും ഉയിർപ്പും അവരുടെ പ്രവൃത്തിക്കു തക്കഫലവും കൊടുപ്പാനിരിക്കുന്നവനുമായ കർത്താവെ! ലോകാരംഭം മുതൽ സത്യവിശ്വാസത്തോടും സന്മാർഗ്ഗ നിഷ്ഠയോടും ഇഹത്തെ വിട്ടു നിന്റെ സന്നിധിയെ പ്രാപിച്ചിരിക്കുന്ന ഞങ്ങളുടെ പിതാക്കന്മാരും മാതാക്കളും ആയ എല്ലാവർക്കും ആശ്വാസം കൊടുക്കേണമെ. അന്ത്യനാളിൽ അവരെ ഉയിർപ്പിച്ചു നിൻ്റെ വലത്തുഭാഗത്ത് നിർ ത്തേണമെ. അവരും ഞങ്ങളും ചെയ്‌തുപോയ എല്ലാ പാപങ്ങളേയും ക്ഷമിക്കേണമെ. നിൻ്റെ മോക്ഷത്തിലെ ആനന്ദത്തിനു അവരേയും ഞങ്ങളേയും യോഗ്യരാക്കേണമെ. ഞങ്ങൾ എന്നും നിന്നെ സ്‌ തിക്കും. ഹോശോ……

പ്രുമിയോൻ

പട്ടക്കാരൻ :- നാമെല്ലാവരും പ്രാർത്ഥിച്ചു..

പ്രതിവാക്യം :- അനുഗ്രഹിക്കുന്നവനായ കർത്താവേ…..

പട്ടക്കാരൻ :- സ്തു‌തിയും സ്തോത്രവും…

പിതാവിൽ നിന്നും വ്യത്യാസംകൂടാതെ പുറപ്പെട്ട വചനവും, ഞങ്ങൾക്ക് ഉയിരും, ഉയിർപ്പും യഥാർത്ഥമായി നൽകുവാൻ ജഡപ്രകാരം കാലാധീനനായി കാണപ്പെട്ട് ജഡത്താൽ മരണത്തോടു പോരാടിയ അശരീരിയുമായ കർത്താവെ! ഈ നേരം തിരുസന്നി ധിയിൽ ഞങ്ങൾ സമർപ്പിച്ച ഈ ധൂപത്തോടുകൂടി നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. സത്യവിശ്വാസത്തോടെ ഐഹിക വാസം വെടിഞ്ഞു നിൻ്റെ കരുണാസന്നിധിയിൽ വന്നു ചേർന്നിരി ക്കുന്ന നിന്റെ ദാസന്മാരുടേയും ദാസിമാരുടേയും എല്ലാ പാപങ്ങ ളേയും പരിഹരിച്ചുമാപ്പു കൊടുക്കേണമെ. നിനക്കു ഈ നേര ത്തിലും ബ്‌കുല്ഹുൻ.

സെദറാ

ഞങ്ങളുടെ ദൈവമായ മിശിഹാതമ്പുരാനെ! സ്വർഗ്ഗത്തിൽ നിന്നുള്ള നിന്റെ എഴുന്നെള്ളത്തിൻ്റെ മഹാദിവസം അഖിലാ ണ്ഡത്തേയും നീതിയോടെ വിധിപ്പാൻ നിൻ്റെ ദൈത്വത്തിന്റെ സജീവ അടയാളം പ്രത്യക്ഷപ്പെടും. അപ്പോൾ സഹോദരൻ രക്ഷിക്കയില്ല. പിതാവു വീണ്ടെടുക്കയില്ല; പുത്രൻ വിടുവിക്കയില്ല. സ്നേഹിതൻ സഹായിക്കയുമില്ല. ആരും സ്വയം ദൈവമുമ്പിൽ വിടുവിക്കയില്ല. അപ്പോൾ ലോകത്തിൻ്റെ മൂലപദാർത്ഥങ്ങൾ അഴിയും, സൃഷ്ടിഘടന പിരിയും, മരണത്തിൻ്റെ ഭണ്ഡാരം ഒഴിഞ്ഞുപോകും, അപ്പോൾ ന്യായാധിപൻ കോപിക്കും; നരകാഗ്‌നി ജ്വലിക്കും; ദുഷ്ടന്മാർ തങ്ങ ൾക്കു കഷ്ട‌ം വരിക്കും. അന്ധകാരം വർദ്ധിക്കും. സൃഷ്ടിയുടെ ക്രമത്തിനു ഭ്രംശം നേരിടും. തലമുറ തെറ്റും. സംവത്സരത്തിന്റെ പരിവർത്തനം നിന്നുപോകും. രാവും പകലുമെന്നതും നിന്നു പോകും. മാസങ്ങളുടെയും വാരങ്ങളുടെയും സംഖ്യ ഇല്ലാതാകും. അപ്പോൾ ഭയങ്കര തീനദി നീളെയൊഴുകും. ഓർമ്മപ്പുസ്‌തകം തുറക്കപ്പെടും. എല്ലാവൻ്റേയും പ്രവൃത്തികൾ വെളിപ്പെടും. മനു ഷ്യരുടെ നടപടികൾ പരിശോധിക്കപ്പെടും. അസത്തുക്കൾ വിലപിക്കും. അപ്പോൾ എല്ലാവനും ചിന്താഭാരം ഉണ്ടാകും. കാഹള നാദം കേൾക്കപ്പെടും. ഉയിർപ്പിൻ്റെ സുഗന്ധം വീശും. മരണത്തിന്റെ അധികാരം നീങ്ങും. ആകൽക്കറുസായുടെ മകുടം തകരും. അപ്പോൾ പാറകൾ പൊടിയും. അന്തരീക്ഷം മർമ്മരസ്വനം പുറപ്പെടുവിക്കും; വായു ക്ഷോഭിക്കും. സൂര്യൻ വ്യത്യാസപ്പെടും; ചന്ദ്രൻ ഇരുണ്ടു പോകും; നക്ഷത്രങ്ങൾ പൊഴിഞ്ഞുവീഴും. അപ്പോൾ മാലാഖമാരു ടെയും പ്രധാനമാലാഖമാരുടെയും സൈന്യങ്ങൾ പറന്നിറങ്ങും. അവർ അന്തരീക്ഷത്തിൽ പാറിപ്പറക്കും. അപ്പോൾ ഭൂമി ആകമാനം ഇളകും; പർവ്വതങ്ങളും കുന്നുകളും വിറയ്ക്കും. കല്ലുകളും പാറകളും പൊടിയും. അപ്പോൾ ആദിഭൂതങ്ങൾ അഴിയും; അഗ്നി രഥങ്ങൾ പൂട്ടപ്പെടും. എരിതീയിൻ ചക്രങ്ങൾ ഉരുളും; ഭയങ്കരമായി ദഹിപ്പിക്കുന്ന അഗ്ന‌ിനദി ഒഴുകും. അപ്പോൾ കാഹളധ്വനിയു ണ്ടാകും; കൊമ്പിൻ്റെ സ്വരം മുഴങ്ങും. കബറുകൾ തുറക്കപ്പെടും. മരിച്ചുപോയവർ ഉയിർക്കും. അപ്പോൾ സിംഹാസനം തയ്യാറാകും; കർത്താവിന്റെ കോടതിയിൽ എല്ലാവരും വന്നുകൂടും. പുസ്ത കങ്ങൾ തുറക്കപ്പെടും. എല്ലാവരുടേയും പ്രവൃത്തികൾ വെളിപ്പെടും. അപ്പോൾ കൃപ അകന്നുപോകും; നീതി പ്രത്യക്ഷമാകും. കരുണ നീങ്ങിപ്പോകും; പ്രതിപകരം വന്നുചേരും. അനുകമ്പ വിട്ടുമാറും; പ്രതിക്രിയ സന്നദ്ധമാകും; നരകം ജ്വലിക്കും. ജ്വാല കാളും; ദണ്ഡനം വർദ്ധിക്കും, കാരുണ്യവാനായ ദൈവം തമ്പുരാനെ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. ഇവയെല്ലാം സംഭവിക്കുന്ന ഭയങ്കരനാ ഴികയിലും പരിഭ്രമകരമായ സമയത്തും ഞങ്ങളുടെ മാതാപിതാ ക്കന്മാരുടേയും, സഹോദരിസഹോദരന്മാരുടേയും ഗുരുക്കന്മാരു ടേയും ആത്മാക്കളോടും, നിൻ്റെ പ്രത്യാശയിൽ മുമ്പെ നിദ്ര പ്രാപി ച്ചുപോയ വിശ്വാസികളായ എല്ലാ മരിച്ചുപോയവരുടെയും ആത്മാ ക്കളോടും മനസ്സലിഞ്ഞു കനിയേണമെ. അവരെ നിന്റെ സാമീപ്യ മില്ലാത്ത അകന്നവരും നിൻ്റെ ബന്ധമില്ലാത്ത അന്യരുമാക്കരുതെ, നിന്റെ അവകാശത്തിന്നിതരും, നിൻ്റെ കല്യാണത്തിൽ നിന്ന് ബഹിഷ്കൃതരും, നിൻ്റെ മോക്ഷത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരും, നിൻ്റെ കൃപയ്ക്ക് അന്യന്മാരും, നീതിപരമായ നിന്റെ സിംഹാ സനത്തിൻ മുമ്പാകെ കുറ്റക്കാരും, നിൻ്റെ കോടതിയിൽ ലജ്ജിതരും, നിന്റെ വെളിവിന്റെ മുമ്പിൽ മ്ലാനവദനരും, നിന്നെ ഉപേക്ഷിച്ച് പറഞ്ഞവരോടു ചേർന്നവരുമായിട്ട്. അവരേയും ഞങ്ങളേയും ആക്കരുതെ. എന്നാൽ അവരുടെ അവയവങ്ങളുടെ പരിമളം, അവർക്ക് അടങ്ങാത്ത മാദ്ധ്യസ്ഥവും, ശുദ്ധീകരണമുണ്ടാക്കുന്ന സോപ്പായും, പ്രശോഭിപ്പിക്കുന്ന ദീപവുമായിരിക്കേണമെ. കർ ത്താവേ! കബറുകളിൽ നിന്നും അവരെ ഉയിർപ്പിക്കേണമെ. പാതാ ളത്തിൽ നിന്നും അവരെ ഉയർത്തേണമെ. കുഴിയിൽ നിന്നും പൊക്കേണമെ. ചുഴലിയിൽ നിന്നും കോരിയെടുക്കേണമെ. മരണത്തിന്റെ കൊത്തളങ്ങളിൽ നിന്നും പെറുക്കിയെടുക്കേണമെ. പൊടിമണ്ണിൽ നിന്നും അവരെ കുടഞ്ഞെടുക്കേണമെ, അന്ധകാ രത്തിൽ നിന്നും വിടുവിക്കേണമെ. ദണ്ഡനങ്ങളിൽ നിന്നും രക്ഷി ക്കേണമെ. ഉപദ്രവികളിൽ നിന്നും വിടുവിക്കേണമെ. അവരുടെ ബന്ധന ങ്ങളിൽ നിന്നും ആലാത്തുകളിൽ നിന്നും അഴിക്കേണമെ. സ്വർഗ്ഗോന്നതങ്ങളിലേക്ക് അവരെ കരേറ്റണമെ. ശോഭിത വസ്ത്രം അവരെ ധരിപ്പിക്കേണമെ. അവരെ ആത്മീയന്മാരോടു ചേർക്കണമെ. അഗ്നിക്കടലിൽ നിന്നും അവരെ കടത്തേണമേ. നരകത്തെ കെടു ത്തേണമെ. പുണ്യവാന്മാരുടെ പന്തിയിൽ അവരെ ക്രമീകരി ക്കേണമെ. നീതിമാന്മാരോടൊന്നിച്ചു വസിപ്പിക്കേണമെ. സന്തോ ഷമണവറയിൽ ഘോഷിപ്പിക്കേണമെ. തോഴന്മാരോടൊന്നിച്ച് മോദി പ്പിക്കേണമെ. ഭാഗ്യതരമേശയിൽ ഭക്ഷണത്തിന്നിരുത്തേണമേ. ആത്മീയ ഭരണിയിൽ നിന്നു കുടിപ്പിക്കേണമെ. ദുഃഖിതരെ സന്തോ ഷിപ്പിക്കേണമെ. വ്യഥ പൂണ്ടിരിക്കുന്നവരെ ആമോദിപ്പിക്കേണമേ. ഞങ്ങളെല്ലാവരേയും പുണ്യപ്പെടുത്തി വിശുദ്ധി നൽകേണമെ. ഞങ്ങളെല്ലാവരും ഒന്നുപോലെ നിനക്കും നിൻ്റെ പിതാവിനും വിശുദ്ധ റൂഹായ്ക്കും സ്‌തുതിയും സ്തോത്രവും സമർപ്പിക്കും. ഹോശോ…

എത്രോ

പുണ്യ സങ്കേതവും, പാപമോചനത്തിൻ തുറമുഖവും, സഹായങ്ങളുടേയും നന്മകളുടേയും ശ്രീഭണ്ഡാരവുമാകുന്ന ദൈവമായ കർത്താവേ നിൻ്റെ ശ്രേഷ്‌ഠതയുടെ മുമ്പിൽ സമർപ്പിച്ച ഈ പരിമളധൂപത്തെ സ്വീകരിക്കേണമേ. ഇത് ആർക്കുവേണ്ടി സമർ പ്പിക്കപ്പെട്ടുവോ അവരുടെ ദേഹികൾക്കും ആത്മാക്കൾക്കും ആശ്വാ സവും, പാപമോചനവും, ആനന്ദവും നൽകേണമേ. തങ്ങളുടെ ആയുസ്സിനെ ഇവിടെ അവസാനിപ്പിച്ചു പിരിഞ്ഞുപോയിട്ടുള്ളവർക്ക് തുണയും സൗഭാഗ്യവും ലഭിക്കേണമേ. കർത്താവേ! നീ അടയാ ളത്തോടുകൂടി വെളിപ്പെടുമ്പോൾ: നിൻ്റെ പ്രത്യാശയിൽ നിദ്രപ്രാ പിച്ചുപോയിരിക്കുന്ന നിൻ്റെ ദാസന്മാരും ദാസിമാരും നിൻന്റെ വലത്തു ഭാഗത്തുനിന്ന് എന്നും നിനക്ക് സ്‌തുതി സമർപ്പിക്കുമാറാകേണമേ,